ഡബ്ലിൻ : ഐറിഷ് കടലിൽ കാണാതായ ഫെറി സ്വദേശിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവച്ചതായി യുകെ കോസ്റ്റ്ഗാർഡ് .
ഡബ്ലിനും ഹോളിഹെഡിനും ഇടയിൽ ഒരാളെ കടലിൽ കാണാതായെന്ന സന്ദേശം ഇന്നലെ രാവിലെയാണ് ലഭിച്ചത്. തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.
ആർഎൻഎൽഐയുടെ ഹൗത്ത്, ഡൺ ലാവോഘെയർ സ്റ്റേഷനുകളിൽ നിന്നുള്ള ലൈഫ് ബോട്ടുകൾക്കൊപ്പം കോസ്റ്റ് ഗാർഡ് റെസ്ക്യൂ ഹെലികോപ്റ്റർ 116 ഉം തിരച്ചിലിൽ സഹായിച്ചിരുന്നു. വിപുലമായ തിരച്ചിലിലും ആളെ കണ്ടെത്താത്തതിനെ തുടർന്നാണ് തെരച്ചിൽ അവസാനിപ്പിച്ചതെന്ന് യുകെ കോസ്റ്റ്ഗാർഡ് പറഞ്ഞു.
Discussion about this post

