ഡബ്ലിൻ: അയർലൻഡിലെ പൊതുഗതാഗതം ഉപയോഗിക്കുന്ന യാത്രികർ സുരക്ഷിതരല്ല. നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പുതിയ ഗവേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. പൊതുഗതാഗതം ഉപയോഗിക്കുന്നവരിൽ പകുതിയോളം യാത്രികർ സുരക്ഷിതത്വം അനുഭവിക്കുന്നില്ല.
എൻടിഎയുടെ മൂന്നാമത് വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരം. പൊതുഗതാഗതം ഉപയോഗിക്കുന്നവരിൽ 49 ശതമാനം പേർ സുരക്ഷിതത്വമില്ലായ്മ അനുഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡബ്ലിനിലെ സ്ത്രീകൾ, ചെറുപ്പക്കാർ, മറ്റ് ഉപയോക്താക്കൾ എന്നിവർ മദ്യപാനികൾക്കൊപ്പമുള്ള യാത്ര ഭയപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കുന്നു. വാക്കാലുള്ള പീഡനം, ആക്രമണം, പീഡനം, ലഹരി എന്നിവ യാത്രയ്ക്കിടെ വലിയ ആശങ്ക ഉളവാക്കുന്നതാണെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.

