ഡബ്ലിൻ: അയർലൻഡിൽ കാലിത്തീറ്റ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ച് കർഷകർ. പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ഐറിഷ് ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസി ഗോർമാൻ പറഞ്ഞു. കാലിത്തീറ്റ പ്രതിസന്ധിയെ തുടർന്ന് രാജ്യത്തിന്റെ കിഴക്ക്, തെക്ക്- കിഴക്ക് മേഖലകളിലുള്ള കർഷകർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
ചൊവ്വാഴ്ച ടീഗാസ്കുമായി കർഷക സംഘടനകൾ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ഗോർമാൻ പറഞ്ഞു. അടുത്തിടെ ഫാമുകൾ സന്ദർശിച്ചിരുന്നു. പ്രതിസന്ധി എങ്ങനെ രൂക്ഷമായി എന്ന് നേരിട്ട് കണ്ട് മനസിലാക്കിയ പ്രശ്നം കൂടുതൽ വഷളാകുന്നതിന് മുൻപ് മുൻകരുതൽ എടുക്കണം. ഇത് അത്തരമൊരു സമയം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

