ഡബ്ലിൻ: ഹെൽപ്പ് ടു ബൈ പദ്ധതിയ്ക്ക് കീഴിൽ ഇതുവരെ സഹായം ലഭിച്ചത് പകുതിയോളം പേർക്ക്. 2020 മുതലുള്ള അപേക്ഷകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2020 ജൂലൈ മുതൽ വീട് വാങ്ങുന്നതിനായി പദ്ധതിയ്ക്ക് കീഴിൽ ആകെ 88,532 പേരാണ് അപേക്ഷിച്ചത്.
എന്നാൽ ഇതിൽ 48,878 പേർക്ക് മാത്രമാണ് സഹായം ലഭിച്ചത്. ആകെ അപേക്ഷകരുടെ 45 ശതമാനം വരുമിത്. ബാക്കി 40000 പേർ അപേക്ഷകൾ നിരസിക്കപ്പെട്ടവരോ അല്ലെങ്കിൽ സഹായം ലഭിച്ചിട്ടും വീട് വാങ്ങാത്തവരോ ആണ്. 2016 ഒക്ടോബറിലാണ് വീട് വാങ്ങലിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി ഹെൽപ്പ് ടു ബൈ പദ്ധതി ആരംഭിച്ചത്.
Discussion about this post

