ഡബ്ലിൻ : ഫിൻഗ്ലാസിൽ നായ്ക്കുട്ടികളെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ട് നായ്ക്കുട്ടികളെയാണ് കണ്ടെത്തിയത്. രണ്ട് നായ്ക്കുട്ടികളെയും ഡോഗ്സ് ട്രസ്റ്റ് അയർലൻഡ് ഏറ്റെടുത്തു.
അഞ്ച് മാസം പ്രായമായ ക്രോസ്ബ്രീഡ് നായ്ക്കുട്ടികളെയായിരുന്നു മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തിയത്. അതുവഴി പോയ വഴിയാത്രികന്റെ ശ്രദ്ധയിലാണ് നായ്ക്കുട്ടികൾ പെട്ടത്. ഉടനെ തന്നെ അദ്ദേഹം നായ്ക്കുട്ടികളുമായി അടുത്തുള്ള പെറ്റ് ഷോപ്പിലേക്ക് പോകുകയായിരുന്നു. ഇവിടെ നിന്നും നായ്ക്കുട്ടികൾക്ക് ആവശ്യമായ പരിചരണം നൽകി. പിന്നീട് വിവരം ഡോഗ്സ് ട്രസ്റ്റ് അയർലൻഡിലെ അറിയിക്കുകയായിരുന്നു. നായ്ക്കളുടെ ശരീരത്തിൽ മൈക്രോചിപ്പുകൾ ഉണ്ടായിരുന്നില്ല.

