ഡബ്ലിൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം അയർലൻഡിന് നൽകുക വലിയ സാമ്പത്തിക നേട്ടം. ഐറിഷ് ഓപ്പൺ, ട്രംപിന്റെ പ്രമോഷൻ എന്നിവയിലൂടെ വലിയ തുക അയർലൻഡിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. 2 ബില്യൺ യൂറോയിലധികമായിരിക്കും ഈ തുകയെന്നും പ്രവചിക്കുന്നുണ്ട്.
അടുത്ത മാസം 36 മണിക്കൂർ നീണ്ട സന്ദർശനമായിരിക്കും ട്രംപ് നടത്തുക എന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച പുലർച്ചെ എത്തന്ന ട്രംപ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അമേരിക്കയിലേക്ക് തിരിക്കും. ക്ലെയറിലെ ഡൂൺബഗിലായിരിക്കും ഏറിയ സമയവും ട്രംപ് ചിലവഴിക്കുക. അദ്ദേഹത്തിന്റെ ഗോൾഫ് റിസോർട്ടിലാണ് ഇത്തവണ ഐറിഷ് ഓപ്പൺ ഗോൾഫ്. ഇത് കാണുന്നതിന് വേണ്ടി അദ്ദേഹം എത്തുമെന്നാണ് കരുതുന്നത്. അങ്ങനയെങ്കിലും പതിവിലധികം പേർ മത്സരം കാണാൻ രാജ്യത്തേയ്ക്ക് ഒഴുകിയെത്തും.

