മീത്ത്: കൗണ്ടി മീത്തിലെ ഡുലീക്കിലെ തിരക്കേറിയ റോഡ് അടച്ചിടും. ജല അതോറിറ്റിയുടെ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് റോഡ് അടച്ചിടുന്നത്. മൂന്ന് മാസത്തേയ്ക്കാണ് അടച്ചിടൽ. യാത്രികർ സഹകരിക്കണമെന്ന് മീത്ത് കൗണ്ടി കൗൺസിൽ അറിയിച്ചു.
എൽ 1609-9 കാനൻസ്ടൗൺ സ്റ്റേഷൻ റോഡിലാണ് ഗതാഗതം നിരോധിക്കുന്നത്.
എൽ-5612-10 ക്രൂയിസെറത്ത് ജംഗ്ഷനിൽ നിന്ന് ദുലീക്കിലെ ആർ-150 സ്റ്റേഷൻ റോഡ് ജംഗ്ഷൻ വരെയുള്ള റോഡാണിത്. അടുത്ത മാസം ഏഴിനാകും റോഡ് അടച്ചിടുക. രാവിലെ എട്ട് മണി മുതൽ ഇതുവഴിയുള്ള ഗതാഗതത്തിന് നിരോധനം നിലവിൽവരും. ഡിസംബർ ആറിന് രാത്രി എട്ട് മണിവരെയാണ് നിരോധനം തുടരുക. അതേസമയം പ്രദേശവാസികൾക്ക് ഇതുവഴി യാത്ര ചെയ്യുന്നതിന് തടസ്സമില്ല.

