കോർക്ക്: ഭവനങ്ങൾ നൽകുന്നതിൽ ഐറിഷ് ഭാഷ സംസാരിക്കുന്നവർക്ക് കൂടുതൽ പരിഗണന നൽകാൻ കോർക്ക് കൗണ്ടി കൗൺസിൽ. ഐറിഷ് ഭാഷ സംസാരിക്കുന്നവർക്ക് വൻതോതിൽ സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി കൗൺസിൽ പ്രഖ്യാപിച്ചു. 66 ശതമാനം വീടുകളാണ് ഇവർക്കായി സംവരണം ചെയ്തിരിക്കുന്നത്. അതേസമയം കൗൺസിലിന്റെ തീരുമാനം വലിയ വിമർശനങ്ങൾക്ക് കാരണം ആയിട്ടുണ്ട്. സർക്കാരിന്റെ ദേശീയ നയത്തിന് വിരുദ്ധമാണ് കൗൺസിലിന്റെ തീരുമാനം.
വെള്ളിയാഴ്ച നടന്ന പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധിച്ച് കൗൺസിൽ തീരുമാനം എടുത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വികസനപദ്ധതിയിൽ നിർമ്മിക്കുന്ന വീടുകൾ ആയിരിക്കും പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുക. ഈ നിർദ്ദേശത്തിന് കൗൺസിൽ അംഗങ്ങൾ എല്ലാം തന്നെ പിന്തുണ നൽകി. ഇതോടെയാണ് കൗൺസിൽ അന്തിമ തീരുമാനം കൈക്കൊണ്ടത്.

