ഗാൽവേ: കൗണ്ടി ഗാൽവേയിൽ വെടിവയ്പ്പ്. സംഭവത്തിൽ യുവാവിന് പരിക്കേറ്റു. 20 വയസ്സുകാരനാണ് പരിക്കേറ്റത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
ഇന്ന് പുലർച്ചേ മൂന്നേകാലോടെയായിരുന്നു സംഭവം. കുലാൻ ഐസിർ റിയാഡ മേഖലയിൽ ആയിരുന്നു വെടിവയ്പ്പ് ഉണ്ടായത്. വിവരം അറിഞ്ഞയുടൻ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തുകയായിരുന്നു. നിലവിൽ ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് യുവാവുള്ളത്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈവശമുള്ളവർ പോലീസിനെ അറിയിക്കണം. വാഹനയാത്രികർ ഡാഷ്ക്യാമുകൾ പരിശോധിക്കണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

