ഡബ്ലിന്‍ : അയർലൻഡിലെ ഏഴ് കൗണ്ടികളിൽ യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച് മെറ്റ് ഐറാന് .മയോ,ഗോള്‍വേ കൗണ്ടികളിലാണ് ശക്തമായ മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത് . ഡബ്ലിന്‍ അടക്കമുള്ള ചില കൗണ്ടികളിലും മഴയുണ്ടാകും.
വിക്ലോ, വെക്സ്ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ് എന്നിവയ്ക്കുള്ള മഴ മുന്നറിയിപ്പുകള്‍ അര്‍ദ്ധരാത്രിവരെ പ്രാബല്യത്തിലുണ്ട്.ടിപ്പററി, ലിമെറിക്ക്, കോര്‍ക്ക് എന്നിവിടങ്ങളില്‍ പ്രത്യേക മഴ മുന്നറിയിപ്പും നിലവിലുണ്ട്. വെള്ളപ്പൊക്കം, യാത്രാ ബുദ്ധിമുട്ടുകള്‍, മോശം ദൃശ്യപരത എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഐറാന് മുന്നറിയിപ്പ് നല്കി.
ബുധനാഴ്ച തണുപ്പും കാറ്റും ശക്തമാകും. അള്സ്റ്ററിനെയും പ്രധാനമായും കൊണാച്ചിന്റെയും ലെയ്ന്സ്റ്ററിന്റെയും വടക്കന്‍ ഭാഗങ്ങളിലും മഴ ബാധിക്കും.14 മുതല്‍ 19 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.വൈകുന്നേരത്തോടെ മഴ കുറയാനിടയുണ്ട്.
വ്യാഴാഴ്ച ഒറ്റപ്പെട്ട മഴയും ചാറ്റല്‍ മഴയുമുണ്ടാകും.നേരിയതോ മിതമായതോ ആയ പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്. 15 മുതല്‍ 19 ഡിഗ്രി വരെ ഉയര്‍ന്ന താപനില പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്.

