ഡബ്ലിൻ: നഗരത്തിലെ സാഗാർട്ടിലേക്കുള്ള പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഉയിസ് ഐറാൻ. വെള്ളിയാഴ്ച ആരംഭിച്ച അറ്റകുറ്റപ്പണികൾ 27 മണിക്കൂർ കൊണ്ടാണ് പൂർത്തീകരിച്ചത്. 300 ലധികം ജീവനക്കാർ ആയിരുന്നു അറ്റകുറ്റപ്പണികളിൽ പങ്കാളികളായത്.
ഗ്രേറ്റർ ഡബ്ലിൻ പ്രദേശത്തേയ്ക്കുള്ള വെള്ളം വിതരണത്തിന്റെ മൂന്നിലൊന്ന് വിതരണം നടത്തുന്ന ഈ പൈപ്പ്ലൈൻ വഴിയാണ്. പ്രതിദിനം 200 ദശലക്ഷം ലിറ്ററിലധികം വെള്ളം ആണ് ഈ പൈപ്പ്ലൈൻ വഴി വിതരണം ചെയ്യാറ്. എന്നാൽ അടുത്തിടെ ഇതിൽ ചോർച്ചകൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. 15 ചോർച്ചകളാണ് പൈപ്പിൽ ഉണ്ടായിരുന്നത്. ഇത് മുഴുവൻ അടച്ചതായി ഉയിസ് ഐറാൻ അറിയിച്ചു.

