ക്ലെയർ: കൗണ്ടി ക്ലെയറിൽ വെടിവയ്പ്പ്. സംഭവത്തിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
എനിസിലെ ഡൺ നാ ഹിൻസെ പ്രദേശത്തെ വീടിന് നേരെയായിരുന്നു വെടിവയ്പ്പുണ്ടായത്. ഇതിൽ വീട്ടിലുണ്ടായിരുന്ന 50 വയസ്സുപ്രായമുള്ളയാൾക്ക് പരിക്കേറ്റു. അദ്ദേഹത്തെ ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. മറ്റ് പേരെയും മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് മറ്റ് രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ ഇതുവരെ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം ആരംഭിച്ചു.
Discussion about this post

