കോർക്ക് : ടിപ്പററിയിലെ സ്ലീവെനോമോണിലെ കാട്ടുതീയെ തുടർന്ന് കോർക്കിലുടനീളം പുകമയം. പുക വ്യാപനത്തെ തുടർന്ന് ജനലുകളും വാതിലുകളും അടച്ചിടാൻ താമസക്കാരോട് കോർക്ക് സിറ്റി ഫയർ ബ്രിഗേഡ് നിർദ്ദേശിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയാണ്.
വ്യാഴാഴ്ചയാണ് പ്രദേശത്ത് കാട്ടുതീ പടർന്ന് പിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും വ്യാപന തോത് വളരെ വലിയതായതിനാൽ പ്രതിസന്ധി നേരിടുന്നുണ്ട്. പുക ഇപ്പോൾ തന്നെ കിലോമീറ്ററുകളോളം വ്യാപിച്ചിട്ടുണ്ട്. തത്സ്ഥിതി തുടരുകയാണെങ്കിൽ പുക ഇനിയും വ്യാപിക്കും. ഈ പുകയിൽ കാർബണേഷൻ വസ്തുക്കൾ കൂടുതലായിരിക്കും. നിലവിൽ പുക നിയന്ത്രണവിധേയമാക്കാൻ ബുദ്ധിമുട്ടാണെന്നാണ് അധികൃതർ അറിയിക്കുന്നത്.

