ഡബ്ലിൻ: ഡബ്ലിനിൽ വൻ ഇ-സ്കൂട്ടർവേട്ട. ബ്ലാഞ്ചാർട്സ്ടൗണിലും ഫിൻഗ്ലാസിലും ആയിരുന്നു പോലീസിന്റെ ദൗത്യം. നിരവധി ഇ- ബൈക്കുകൾ, ഇലക്ട്രിക് മോട്ടോർ ബൈക്കുകൾ, ഇ- സ്കൂട്ടറുകൾ എന്നിവ പടിച്ചെടുത്തു.
ഗാർഡ ഡ്രോൺ യൂണിറ്റിലെ പ്രത്യേക സംഘമാണ് ദൗത്യം നടത്തിയത്. ഇതിന്റെ ഭാഗമായി സ്ക്രാംബ്ലർ, രണ്ട് ഇ ബൈക്കുകൾ, 11 ഇ- സ്കൂട്ടറുകൾ എന്നിവ പിടിച്ചെടുത്തു. പൊതുജനങ്ങൾക്ക് അപകടകരമാകുന്ന രീതിയിൽ ഇവ ഉപയോഗിച്ചതിനെ തുടർന്നാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് എടുത്ത ഇയാളെ പിന്നീട് കോടതി ജാമ്യത്തിൽ വിട്ടു. വരും ദിവസങ്ങളിലും ദൗത്യം തുടരുമെന്ന് ഗാർഡ അറിയിച്ചു.
Discussion about this post

