വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ സ്ത്രീയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. 30 വയസ്സുള്ള യുവാവിനെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ബുധനാഴ്ച 30 കാരനെ വാട്ടർഫോർഡ് ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇയാൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. സ്ത്രീയെ ഉപദ്രവിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഇത് കണ്ടെത്താൻ പോലീസ് യുവാവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചൊവ്വാഴ്ചയാണ് ട്രാമോറിലെ സമ്മർഹില്ലിലുള്ള ഹോളി ക്രോസ് പള്ളിയിൽവച്ച് 50 വയസ്സുള്ള സ്ത്രീയെ ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്.
Discussion about this post

