ഡബ്ലിൻ: അയർലൻഡ് റിക്രൂട്ട്മെന്റുകളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പ് വർധിക്കുന്നു. ഇതേ തുടർന്ന് പൊതുജനങ്ങൾക്കായി പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഗാർഡ നാഷണൽ എക്കണോമിക് ക്രൈം ബ്യൂറോയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വ്യാജ ജോലി പരസ്യങ്ങൾ പ്രചരിപ്പിച്ചാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ തൊഴിലന്വേഷകരെ കബളിപ്പിക്കുന്നത്. പ്രമുഖ കമ്പനികളുടെ പേരിൽ ആയിരിക്കും ഇത്തരം പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഓൺലൈൻ അഭിമുഖങ്ങളും തട്ടിപ്പ് സംഘങ്ങൾ നടത്താറുണ്ട്. ഇതിന് ശേഷം ജോലി ലഭിച്ചതായി അറിയിച്ച് ഇവരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കും. അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കലാണ് അടുത്ത പടി. പിന്നീട് ഈ അക്കൗണ്ടിൽ ഇവർ പണം കൈക്കലാക്കും.

