ഡബ്ലിൻ: സാമ്പത്തിക രംഗത്ത് അയർലൻഡിന് ആശ്വാസം. ആഭ്യന്തര സമ്പദ്വ്യവസ്ഥയിൽ ആരോഗ്യകരമായ വളർച്ച രേഖപ്പെടുത്തി. 3.1 ശതമാനത്തിന്റെ വളർച്ചയാണ് ഈ വർഷം ആറ് മാസത്തിനിടെ ഉണ്ടായത്. സെൻട്രൽ സ്റ്റാസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ഈ വർഷം ആദ്യ ആറ് വർഷം ശക്തമായ പ്രകടനമായിരുന്നു സമ്പദ് വ്യവസ്ഥ കാഴ്ചവച്ചത്. വ്യക്തിഗത ചിലവിലുണ്ടായ വർധനവാണ് ഇതിലേക്ക് നയിച്ചത്. ആറ് മാസത്തിനിടെ വ്യക്തിഗത ചിലവ് 2.8 ശതമാനം വർധിച്ചു. മറ്റ് ആഭ്യന്തര മേഖലകൾ 1. 7 ശതമാനമാണ് ഉയർന്നത്. അതേസമയം ബഹുരാഷ്ട്ര കമ്പനികളുടെ അസ്ഥിരമായ ഉത്പാദനം മൊത്തെ ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് തിരിച്ചടിയായി എന്നും സിഎസ്ഒ വ്യക്തമാക്കുന്നു. അതേസമയം അടുത്ത മാസം ആറിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ പുതിയ കണക്കുകൾ സർക്കാരിന്റെ സാമ്പത്തിക നടപടികൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ്.

