ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടത്തിൽ മരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. പ്രദേശവാസിയും 16 കാരനുമായ ബ്രിയാൻ ലോവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ക്ലോൺലാറയ്ക്ക് സമീപമുള്ള കോട്ടേജ് ക്രോസിലെ റോഡരികിൽ ഉണ്ടായ അപകടത്തിൽ 16 കാരന് ജീവൻ നഷ്ടമായത്.
റോഡരികിൽ സാരമായി പരിക്കേറ്റ നിലയിൽ 16 കാരനെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 16 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അമ്മയും രണ്ട് സഹോദരിമാരുമാണ് ബ്രയാനുള്ളത്.
Discussion about this post

