ലാവോയിസ്: ഇ-സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മകനായി സഹായം അഭ്യർത്ഥിച്ച് കുടുംബം. 13 വയസ്സുള്ള തോമസ് ക്രീൻ കിയോഗാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കുട്ടിയുടെ തുടർ ചികിത്സയ്ക്കായി ഇനിയും പണം ആവശ്യമാണെന്നും സഹായിക്കണമെന്നുമാണ് കുടുംബത്തിന്റെ അഭ്യർത്ഥന.
ജൂൺ 20 നായിരുന്നു പോർട്ട്ലാവോയിസിൽ വച്ച് കുട്ടി അപകടത്തിൽപ്പെട്ടത്. സാരമായി പരിക്കേറ്റ കുട്ടിയെ പ്രദേശത്തെ ആശുപത്രിയിലും പിന്നീട് ടെമ്പിൾ സ്ട്രീറ്റിലെ സിയുഎച്ചിലേക്കും മാറ്റുകയായിരുന്നു. തോമസിനെ ഇതിനോടകം തന്നെ മൂന്ന് പ്രധാന ശസ്ത്രക്രിയകൾക്ക് വിധേയമാക്കി. കുട്ടിയുടെ ആരോഗ്യം പൂർവ്വസ്ഥിതിയിലാകാൻ ഇനിയും ചികിത്സ ആവശ്യമാണ്.

