ഡബ്ലിൻ; ആന്റണി ലോംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയ്ക്കെതിരെ കുറ്റം ചുമത്തി. ബുധനാഴ്ച പ്രതി ഡാരൻ മക്നാമിയെ ബ്ലാഞ്ചാർട്സ്ടൗൺ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. ജൂലൈ മൂന്നിനാണ് ഡബ്ലിൻ നഗരത്തിൽവച്ച് ആന്റണിയെ ഡാരൻ കൊലപ്പെടുത്തിയത്.
കോടതിയിൽ ഹാജരാക്കിയ ഡാരനെ കസ്റ്റഡിയിൽവിട്ടു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഈ മാസം 21 ന് ഡാരനെ ക്ലോവർഹിൽ ജില്ലാ കോടതിയിൽ വീഡിയോ ലിങ്ക് വഴി ഹാജരാക്കും. ഈ വേളയിൽ ഡാരൻ ജാമ്യത്തിനായി അപേക്ഷിച്ചേക്കുമെന്നാണ് സൂചന.
മുൾഹുദാർട്ടിലെ പാർസ്ലിക്സ്ടൗൺ ഡ്രൈവിൽ വച്ചായിരുന്നു ഡാരൻ ആന്റണിയെ ആക്രമിച്ചത്. സാരമായി പരിക്കേറ്റ ആന്റണി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

