ഡബ്ലിൻ: അയർലൻഡിൽ ചൂട് കനക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ചീഫ് ഫയർ ഓഫീസേഴ്സ് അസോസിയേഷൻ ചെയർപേഴ്സൺ ഡെർമോട്ട് ബ്രാനിഗൻ. പുറത്തിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോരുത്തരും അവരവരുടെ പ്രവൃത്തികൾകൊണ്ട് ഉണ്ടാകാവുന്ന ആഘാതത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അയർലൻഡിൽ വ്യാപകമായി കാട്ടുതീ പടരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആർടിഇയുടെ മോണിംഗ് അയർലൻഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെറി, കോർക്ക്, വെസ്റ്റ്മീത്ത്, ബ്രന്നിഗൻ എന്നിവിടങ്ങളിൽ ഉണ്ടായ തീപിടിത്തങ്ങൾ തികച്ചും യാദൃശ്ചികമാണ്. ഇതിനെല്ലാം മനുഷ്യരാണ് കാരണം ആയിരിക്കുന്നത്. ഡിസ്ബോസിബിൾ ബാർബിക്യൂ സെറ്റുകൾ ഉൾപ്പെടെ അലക്ഷ്യമായി വലിച്ചെറിഞ്ഞ് കാട്ടു തീയ്ക്ക് കാരണമായതായി അദ്ദഹം കൂട്ടിച്ചേർത്തു.

