ഡബ്ലിൻ: മന്ത്രി പാട്രിക് ഒ’ഡോണോവൻ ആശുപത്രിവിട്ടു. നിലവിൽ വെസ്റ്റ് ലിമെറിക്കിലെ വീട്ടിൽ വിശ്രമിച്ചുവരികയാണ് അദ്ദേഹം. കഴിഞ്ഞ ആഴ്ച ആയിരുന്നു ബ്രസ്സൽസിൽവച്ച് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച ആയിരുന്നു അദ്ദേഹം ആശുപത്രിവിട്ടത്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ദീർഘനാൾ പരിചരണം ആവശ്യമാണ്. ഇക്കാരണത്താൽ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടത്. തുടർന്ന് ബെൽജിയത്തിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
Discussion about this post

