ഡബ്ലിൻ: അയർലൻഡിൽ പുതിയ ഭവനവായ്പ്പകളുടെ മോർട്ട്ഗേജ് പലിശനിരക്കുകൾ വീണ്ടും കുറഞ്ഞു. ഈ വർഷം മെയ് മാസത്തിൽ ശരാശരി പലിശനിരക്ക് 3.48 ശതമാനമായി. കഴിഞ്ഞ വർഷം ഇത് 3.61 ശതമാനം ആയിരുന്നു. അതേസമയം പലിശനിരക്ക് കുറഞ്ഞതോടെ അയർലൻഡിലെ നിരക്കും യൂറോസോൺ ശരാശരിയ്ക്ക് തുല്യമായി. നിലവിൽ പലിശനിരക്കിൽ 12ാം സ്ഥാനത്താണ് രാജ്യമുള്ളത്.
സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. 2023 മാർച്ചിന് ശേഷം അയർലൻഡിലെ മോർട്ട്ഗേജ് പലിശനിരക്ക് യൂറോപ്യൻ ശരാശരിയ്ക്കൊപ്പമെത്തുന്നത് ആദ്യമായിട്ടാണ്. 2023 മുതൽ യൂറോപ്യൻ ശരാശരിയേക്കാൾ ഉയർന്ന നിലയിൽ ആയിരുന്നു അയർലൻഡിലെ പലിശനിരക്ക്.
Discussion about this post

