ഡബ്ലിൻ: ജാമി കാർണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രധാനപ്രതി മിഡിൽ ഈസ്റ്റിലേക്ക് കടന്നതായി പോലീസ്. ഇയാളും ജാമിയും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നും ഇയാൾ കടന്നുകളഞ്ഞ ശേഷമാണ് മൃതദേഹം കണ്ടെത്തിയത് എന്ന് പോലീസ് പറഞ്ഞു. ഇയാളെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ പുലർച്ചെയോടെ തന്നെ ഇവർ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുഖ്യപ്രതി അയർലൻഡ് വിടുകയായിരുന്നു. ഇയാളെ പിടികൂടാൻ അന്താരാഷ്ട്ര പോലീസിന്റെ സഹായം ഗാർഡ തേടിയിട്ടുണ്ട്. ന്യൂയോർക്കിൽ ജനിച്ച കാർണി 2021 ൽ 13 വയസ്സുള്ള മകളോടൊപ്പം അയർലൻഡിലേക്ക് താമസം മാറുകയായിരുന്നു.

