ഡബ്ലിൻ: അയർലൻഡിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് വർഷത്തിനിടെ കൊല്ലപ്പെട്ടത് 16 വയസ്സിന് താഴെയുള്ള 30 ലധികം കുട്ടികൾ. 2021 മുതൽ 2025 വരെ 16 വയസ്സിൽ താഴെയുള്ള 38 കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്. 620 കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് സുരക്ഷാ അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
ഐറിഷ് റോഡുകളിൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്ത 658 കുട്ടികളിൽ പകുതിയോളം പേർ കാൽനടയാത്രികരായിരുന്നു. 25 ശതമാനം പേർ വാഹന യാത്രികരും ആയിരുന്നു. 30 ലധികം കുട്ടികളാണ് ഇ- സ്കൂട്ടർ അപകടങ്ങളിൽപ്പെട്ടത്. ഡബ്ലിനിലും കോർക്കിലുമാണ് ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

