ഡബ്ലിൻ: ന്യൂകാസിൽ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം 30 ന്. ന്യൂകാസിൽ ബഡ്ഡീസ് എന്ന കൂട്ടായ്മയുടെ ഓണാഘോഷം, പൊന്നോണം 2026 ആണ് ഞായറാഴ്ച നടക്കുക. ന്യൂകാസിൽ കമ്യൂണിറ്റി ഹാളാണ് വേദി.
നാട്ടിലെ ഓണത്തിന്റെ ഓർമ്മകൾ ഉണർത്തി പൂക്കളം ഇട്ടുകൊണ്ടായിരിക്കും ആഘോഷങ്ങൾക്ക് തുടക്കമാകുക. ഓണസദ്യയും ഉണ്ടായിരിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെ ഫാഷൻ ഷോയും ഉണ്ടായിരിക്കും. ഇതിന് പുറമേ ഓണാഘോഷത്തിന് ആവേശം പകർന്ന് വടംവലി, മ്യൂസിക്കൽ ചെയർ എന്നിവ ഉൾപ്പെടെയുള്ള മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
Discussion about this post

