ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 14 മില്യൺ യൂറോ വിലവരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
വ്യാഴാഴ്ച ആയിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസും റവന്യൂ ഉദ്യോഗസ്ഥരും. ഇതിനിടെ 73 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 30 നും 40 നും ഇടയിൽ പ്രായമുള്ള യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

