ഡബ്ലിൻ ; കഴിഞ്ഞ വർഷം സെന്റ് വാലന്റൈൻസ് ദിനത്തിൽ ഡബ്ലിൻ നഗരമധ്യത്തിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേർക്ക് അഞ്ച് വർഷം തടവ് ശിക്ഷ .ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയിലാണ് കേസ് വാദം കേട്ടത്.
2025 ഫെബ്രുവരി 15 ന് പുലർച്ചെ സൗത്ത് ആനി സ്ട്രീറ്റിലാണ് സംഘർഷം ഉണ്ടായത്. അക്രമം ഡ്യൂക്ക് ലെയ്നിലേക്കും പിന്നീട് ഡോസൺ സ്ട്രീറ്റിലേക്കും വ്യാപിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അക്രമത്തിനിടെ, ഖുഹാം ബാബതുണ്ടെ എന്ന (34) കാരൻ കുത്തേറ്റ് മരണപ്പെടുകയും ചെയ്തിരുന്നു. ഈ കേസിൽ കൊലപാതകക്കുറ്റം ചുമത്തി വടക്കൻ അയർലൻഡിലെ കോടതികളിൽ വിചാരണ നടക്കു കയാണ്.
Discussion about this post

