ഡബ്ലിൻ : കാർലോ ടൗണിൽ ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ട് 27 കാരന് പരിക്ക്. സെന്റ് പാട്രിക്സ് സോക്കർ ക്ലബ്ബിൽ അടിയന്തര മെഡിക്കൽ ഹെലികോപ്റ്റർ ഇറക്കി എയർലിഫ്റ്റ് ചെയ്താണ് യുവാവിനെ ആശുപത്രിയിലേക്ക് എത്തിച്ചത്.
സെന്റ് ക്ലെയേഴ്സ് പള്ളിക്ക് സമീപമുള്ള കാസിൽകോമർ റോഡ് അപകടത്തെ തുടർന്ന് അടച്ചു . നിരവധി വാഹനങ്ങൾ ഗതി തിരിച്ചു വിട്ടു. രണ്ട് ദിവസം മുൻപും ഇ സ്കൂട്ടർ അപകടം നടന്നിരുന്നു.
കാർലോ ടൗണിലെ വില്ലോ പാർക്കിൽ നിന്നുള്ള ലീവിംഗ് സർട്ടിഫിക്കറ്റ് വിദ്യാർത്ഥിയായ ജാനിസ് ഗിർഗിർസിക് ഓസോൾസാണ് മരിച്ചത്. കാർപെന്റേഴ്സ് വേ പ്രദേശത്ത് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ ഇ-സ്കൂട്ടറിൽ നിന്ന് വീണ് പരികേറ്റതിനെ തുടർന്നായിരുന്നു അന്ത്യം.
Discussion about this post

