ഡബ്ലിൻ: സൗദി അറേബ്യൻ വിദേശകാര്യമന്ത്രിയുമായുള്ള ഐറിഷ് വിദേശകാര്യ മന്ത്രി ഹെലൻ മക്കെന്റിയുടെ സന്ദർശനം ഇന്ന്. ഇതിന്റെ ഭാഗമായി മക്കെന്റി സൗദിയിലേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ ദിവസമാണ് ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മക്കെന്റി ഖത്തറിൽ എത്തിയത്.
സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മക്കെന്റി യുഎഇയിലേക്ക് പോകും. അവിടുത്തെ വിദേശകാര്യമന്ത്രി ഡോ. താനി അൽ സെയൂദിയുമായി കൂടിക്കാഴ്ച നടത്തും. ഇരു കൂടിക്കാഴ്ചകളിലും വിവിധ നയതന്ത്ര വിഷയങ്ങൾ ചർച്ചയാകും.
Discussion about this post

