കാവൻ: കൗണ്ടി കാവനിലെ ടുള്ളിവിനിൽ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഒരാൾ മരിച്ചു. 70 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഞായറാഴ്ച രാവിലെ ഏകദേശം 11 മണിയോടെയായിരുന്നു സംഭവം.
ഡ്രംസില്ലാഗിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. ഇരുചക്രവാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ 70 കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Discussion about this post

