ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. 30 കാരിയ്ക്കാണ് ജീവൻ നഷ്ടമായത്. വ്യാഴാഴ്ച ആയിരുന്നു യുവതിയുടെ മരണം. ശനിയാഴ്ച ആയിരുന്നു സാരമായി പരിക്കേൽക്കാനിടയായ അപകടം ഉണ്ടായത്.
നോർത്ത് വാൾ ക്വോയിൽ ആയിരുന്നു അപകടം. രാത്രി 11 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. റോഡിലൂടെ നടന്ന് പോകുകയായിരുന്നു യുവതി എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇതിനിടെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് മേറ്റർ ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിഞ്ഞത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസിനെ സമീപിക്കണമെന്നാണ് നിർദ്ദേശം.
Discussion about this post

