ഡബ്ലിൻ: യുഎസ് യുദ്ധവിമാനങ്ങൾ ഷാനൻ വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽവച്ച് തുടർന്ന് പറക്കുന്നതിന് വിമാനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് നടപടി.
മക്ഡൊണൽ ഡഗ്ലസ് എഫ്-15ഇ സ്ട്രൈക്ക് ഈഗിൾസ് വിമാനങ്ങളാണ് താഴെയിറക്കിയത്. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലെത്തിയപ്പോൾ വിമാനങ്ങളിലൊന്നിൽ ഇന്ധന പ്രശ്നം ഉണ്ടാകുകയായിരുന്നു. തുടർന്ന് ഷാനനിൽ ഇറങ്ങാൻ അനുമതി തേടി. അനുമതി ലഭിച്ചതോടെ ഇരു വിമാനങ്ങളും ഇറക്കുകയായിരുന്നു. രണ്ട് ജെറ്റുകളിൽ ആദ്യത്തേത് വൈകീട്ട് 4.34 നാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്. പിന്നാലെ രണ്ടാമത്തെ വിമാനവും ഇറങ്ങുകയായിരുന്നു. നോർത്ത് കരോലിനയിലെ ഗോൾഡ്സ്ബോറോയിലുള്ള സെയ്മൂർ ജോൺസൺ എയർഫോഴ്സ് ബേസിലെ വിമാനങ്ങളാണ് ഇത്.

