ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ പിഎസ്എൻഐ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ഒരുദ്യോഗസ്ഥന്റെ മൂക്കിന് സാരമായി പരിക്കേറ്റു. വെള്ളിയാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടി.
മാഗ്വേഴ്സ്ബ്രിഡ്ജിലെ ബെൽഫാസ്റ്റ് റോഡിൽ പട്രോളിംഗ് നടത്തുകയായിരുന്നു രണ്ടംഗ പോലീസ് സംഘം. ഇതിനിടെയാണ് പ്രതിയായ 44 കാരന്റെ നീല ഓഡി കാർ
കാരിയേജ് വേയുടെ ഓവർടേക്കിംഗ് ലെയ്നിൽ ഹസാർഡ് ലൈറ്റുകൾ ഓണാക്കി നിർത്തിയത് കണ്ടത്. തുടർന്ന് അവരുടെ അടുത്ത് എത്തുകയായിരുന്നു. അപ്പോഴാണ് 44 കാരനും കൂടെയുണ്ടായിരുന്ന ആളും മദ്യലഹരിയിൽ ആണെന്ന് കണ്ടത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് പോലീസുകാരന് നേരെ ആക്രമണം ഉണ്ടായത്.
Discussion about this post

