ന്യൂഡൽഹി : പാറ്റാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ ഡൽഹി പോലീസ് ദിപ്കെയെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തു.
മുംബൈയിൽ നിന്ന് വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ പോലീസ് വിമാനത്താവളത്തിൽൽ കയറി അഭിജീത് ദിപ്കെ, സൗരഭ് ദാസ്, അശുതോഷ് രങ്ക എന്നിവരെ കസ്റ്റഡിയിലെടുത്തു. കോക്രോച്ച് ജനതാ പാർട്ടിക്ക് പ്രതിഷേധം നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് പോലീസ് പറയുന്നു. അതിനാൽ, ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അവർക്ക് പോകാൻ കഴിയില്ലെന്നും പോലീസ് പറഞ്ഞു.
ദീപ്കെയെത്തിയ വിമാനം ഐജിഐ വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്തത് . കസ്റ്റഡിയിലെടുക്കാൻ വന്ന ഡൽഹി പോലീസിനോട് , “ഞാൻ അറസ്റ്റ് ചെയ്യപ്പെടാൻ വന്നതാണ്. എന്നെ അറസ്റ്റ് ചെയ്യൂ.” എന്നായിരുന്നു ദീപ്കെയുടെ പ്രതികരണം.

