അർമാഗ്: പിഎസ്എൻഐ ലാൻഡ് റോവറിന് നേരെ കുപ്പിയെറിഞ്ഞ സംഭവത്തിൽ പ്രതിയ്ക്ക് തടവ്. ഗാർവാഗി റോഡ് മേഖലയിൽ താമസിക്കുന്ന മലാച്ചി മക്കാനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾക്ക് മൂന്ന് മാസത്തെ തടവാണ് കോടതി വിധിച്ചത്.
ഗാർവാഗി റോഡിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ മലാച്ചിയുടെ ലൈസൻസ് ആക്സസ് പോലീസ് തടസ്സപ്പെടുത്തിയിരുന്നു. ഇതിൽ പ്രകോപിതനായിട്ടായിരുന്നു ആക്രമണം. ഉടനെ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വീഡിയോ ലിങ്ക് വഴി ക്രെയ്ഗാവോൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതിയിൽ നിരാശയാണ് ആക്രമണത്തിന് കാരണമായതെന്ന് പ്രതി അറിയിച്ചു.
Discussion about this post

