ന്യൂഡൽഹി ; ഷാർജയ്ക്ക് സമീപം കടലിൽ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം . കപ്പലിൽ ഇരുപത്തിരണ്ട് ഇന്ത്യൻ നാവികർ ഉണ്ടായിരുന്നു. ഇവർ സുരക്ഷിതരാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു .
ഒക്ടോബർ 9 ന് ഷാർജ ആങ്കറേജിന് സമീപമാണ് സംഭവം നടന്നതെന്ന് മന്ത്രി പറഞ്ഞു. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കർ എംടി ജെം നമ്പർ 2 ആയിരുന്നു ആക്രമണ ലക്ഷ്യം. കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ നാവികരുടെയും സുരക്ഷ സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സർബാനന്ദ സോനോവാൾ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ കപ്പലിന്റെ മാനേജ്മെന്റ് കമ്പനിയുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്നും കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രയാണെന്നും വ്യക്തമായിട്ടില്ല

