ന്യൂഡൽഹി ; യൂട്യൂബർ ധ്രുവ് രാത്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ അനുമതിയില്ലാതെ പാറ്റാ പാർട്ടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു . ഇതിനു നടക്കുന്ന മുന്നോടിയായാണ് രാത്തിയെ അറസ്റ്റ് ചെയ്തത് . ഡൽഹിയിൽ നിന്നും ഗുരുഗ്രാം പോലീസിൽ നിന്നുമുള്ള 30 ലധികം പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് രാത്തിയെ കസ്റ്റഡിയിലെടുത്തത്. ധ്രുവ് രതീക്കൊപ്പം മറ്റാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ധ്രുവ് രത്തീയെ പോലീസ് കസ്റ്റഡിയിലെടുത്തതായി പോലീസ് സ്ഥിരീകരിച്ചു . അടുത്തിടെയാണ് ധ്രുവ് രാത്തി ഇന്ത്യയിലേക്ക് എത്തിയത് . ഒക്ടോബർ 8 ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടന്ന പാറ്റാ പാർട്ടിയിലും ധ്രുവ് രാത്തി പങ്കെടുത്തിരുന്നു.
വെള്ളിയാഴ്ച ഇന്ത്യാ ഗേറ്റിൽ നിന്ന് ധ്രുവ് രതീ ഒരു വീഡിയോ പങ്കുവെച്ചിരുന്നു . ഇതിൽ “നാളത്തേക്ക് നിങ്ങൾ തയ്യാറാണോ? ഞാൻ ഇവിടെയുണ്ട്” എന്ന് പറഞ്ഞിരുന്നു. അതേസമയം ജന്തർമന്തറിൽ പോലീസ് കർശന നടപടികൾ സ്വീകരിച്ച് ഒന്നിലധികം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നാൽപ്പത്തിയഞ്ച് മെട്രോ സ്റ്റേഷനുകൾ വൈകുന്നേരം 6 മണി വരെ അടച്ചിട്ടിരിക്കുകയാണ്. ഡൽഹിയിലേക്കും നിസാമുദ്ദീനിലേക്കും പോകുന്ന മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി.

