ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഇസ്ലാമിക പ്രാർത്ഥനാലയത്തിൽ തീവയ്പ്പ്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഫൈസാൻ ഇ മദീന എന്ന പ്രാർത്ഥനാ കേന്ദ്രത്തിലും ഇതിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന മദ്രസയിലും ആയിരുന്നു തീവയ്പ്പ് ഉണ്ടായത്. ഉടനെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി തീ അണയ്ക്കുകയായിരുന്നു. 40 വയസ്സുള്ള വ്യക്തിയാണ് അറസ്റ്റിലായത്. തീവയ്പ്പിൽ ആർക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു.
Discussion about this post

