ഡെറി: കൗണ്ടി ഡെറിയിൽ മുഖംമൂടി ധരിച്ചെത്തിയ യുവാക്കൾ ബസ് ആക്രമിച്ചു. ഞായറാഴ്ച പുലർച്ചെ ഡ്രുമഹോ പാർക്ക് ആൻഡ് റൈജ് പ്രദേശത്ത് ആയിരുന്നു സംഭവം. ആക്രമണത്തിൽ ബസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പുലർച്ചെ 1.50 ഓടെ ആയിരുന്നു സംഭവം. ഡ്രുമഹോ സ്റ്റോപ്പിലേക്ക് എത്തിയ ബസിനെ മുഖംമൂടി ധരിച്ചെത്തിയ യുവാക്കളുടെ സംഘം ആക്രമിക്കുകയായിരുന്നു. ഏകദേശം 10 മുതൽ 15 വരെയുള്ള യുവാക്കളുടെ സംഘം ആയിരുന്നു ഉണ്ടായിരുന്നത്. ആക്രമണത്തിൽ ബസിന്റെ ചില്ലുകൾ പൂർണമായി തകർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

