ഡബ്ലിൻ: ഡബ്ലിനിൽ വീടുകളുടെ വിൽപ്പന വില കുറയുന്നു. പ്രോപ്പർട്ടി വെബ്സൈറ്റായ ഡാഫ്റ്റ്.ഐഇയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. കഴിഞ്ഞ വർഷം ജൂണുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി വീടുകളുടെയും അപ്പാർട്ട്മെന്റുകളുടെയും വിലയിൽ 2.3 ശതമാനം കുറവ് വന്നിട്ടുണ്ടെന്നാണ് ഗവേഷണത്തിലെ കണ്ടെത്തൽ.
2023 ന് ശേഷമുള്ള ആദ്യ വാർഷിക ഇടിവാണ് ഇത്. വരും ആഴ്ചകളിൽ ഇതിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് ഡാഫ്റ്റ്.ഐഇ റിപ്പോർട്ട് ചെയ്യുന്നു. വാങ്ങുന്നവർ തമ്മിലുള്ള മത്സരം കുറഞ്ഞത് വില കുറയാൻ കാരണം ആയി എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം മുൻസ്റ്റർ മേഖലയിൽ പ്രത്യേകിച്ച് കൊണാച്ച്- അൾസ്റ്റർ പ്രദേശത്ത് വീടുകളുടെ ചോദിക്കുന്ന വില ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 6.3 ശതമാനം ആയിരുന്നു വീടുകളുടെ ചോദിക്കുന്ന വില. എന്നാൽ ഇപ്പോൾ ഇത് 8.8 ശതമാനം ആയി.

