ഡബ്ലിൻ: ജയിലിനുള്ളിലേക്ക് മയക്കുമരുന്നുൾപ്പെടെ കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഇന്നലെ രാവിലെയാണ് 20 വയസ്സ് പ്രായമുള്ള സ്ത്രീയെയും പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തത്. പ്രസ്താവനയിലൂടെ ഗാർഡ ഷിക്കോണയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാർഡ അറിയിച്ചു.
പ്രത്യേക ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. മൗണ്ട് ജോയ് ഉൾപ്പെടെ നിരവധി സെല്ലുകളിൽ ദൗത്യത്തിന്റെ ഭാഗമായി പോലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണ് ദൗത്യം ആരംഭിച്ചത്. പരിശോധനയിൽ ഇൻസുലേഷൻ ടേപ്പിൽ പൊതിഞ്ഞ് ഡ്രോൺ വഴി മയക്കുമരുന്ന് എത്തിക്കാൻ ശ്രമം നടന്നിരുന്നു. കഞ്ചാവ്, കൊക്കെയ്ൻ, ലഹരി ഗുളികകൾ എന്നിവയുൾപ്പെടെയാണ് പ്രതികൾ ജയിലുകളിലേക്ക് കടത്താൻ ശ്രമിച്ചത്.

