കിൽഡെയർ: കിൽഡെയറിൽ കൗമാരക്കാരിയെ കാണ്മാനില്ല. 17 വയസ്സുള്ള എല്ലി ഹാർട്ടിയെ ആണ് കാണാതായാത്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ന്യൂബ്രിഡ്ജിലെ ആത്തിയിലാണ് പെൺകുട്ടി അവസാനമായി എത്തിയത്. ഇതിന് ശേഷം പെൺകുട്ടിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് പോലീസ് അറിയിക്കുന്നത്. കാണാതാകുമ്പോൾ കറുത്ത ട്രൗസറും ക്രീം ഷർട്ടുമായിരുന്നു പെൺകുട്ടി ധരിച്ചിരുന്നത്. അഞ്ചടി ഉയരും ഇടത്തരം ശരീരവുമാണ് പെൺകുട്ടിയുടേത്. നീണ്ട തവിട്ട് നിറത്തിലുള്ള മുടിയും തവിട്ട് നിറത്തിലുള്ള കണ്ണുകളും പെൺകുട്ടിയ്ക്കുണ്ട്.
Discussion about this post

