ഡൗൺ: കൗണ്ടി ഡൗണിൽ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചു. തിങ്കളാഴ്ച പുലർച്ചെ 12.25 ഓടെ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പുരുഷന്മാരാണ് ആക്രമണം നടത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്.
ഡൗൺപാട്രിക്കിലെ പൗണ്ട് ലെയ്ൻ പ്രദേശത്തെ വീടിന് നേരെ ആയിരുന്നു ആക്രമണം. സംഭവ സമയം മൂന്ന് പേർ വീട്ടിൽ ഉണ്ടായിരുന്നു. തീ ആളിക്കത്തുന്നത് കണ്ട ഇവർ പെട്ടെന്ന് തന്നെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആക്രമണത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Discussion about this post

