ഡബ്ലിൻ: അയർലൻഡിലെ കൗണ്ടികളിൽ യെല്ലോ വാണിംഗ് തുടരുന്നു. കോർക്ക്, കെറി, വാട്ടർഫോർഡ് കൗണ്ടികളിലാണ് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പകൽ 9 മണിവരെ മുന്നറിയിപ്പ് തുടരും.
ഇന്നലെ രാത്രി 9 മണിയ്ക്കാണ് മെറ്റ് ഐറാന്റെ മുന്നറിയിപ്പ് നിലവിൽവന്നത്. മൂന്ന് കൗണ്ടികളിലും ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. മഴ വെള്ളക്കെട്ടിനും യാത്രാ തടസ്സത്തിനും കാരണമാകുമെന്ന് നേരത്തെ തന്നെ മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ രാത്രി സമയത്ത് അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞിരുന്നു.
Discussion about this post

