ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇന്ന് രാത്രി 9 മണി മുതൽ ഇരു കൗണ്ടികളിലും മുന്നറിയിപ്പ് ആരംഭിക്കും.
കോർക്ക്, കെറി കൗണ്ടികളിലാണ് മുന്നറിയിപ്പ്. നാളെ ഉച്ചവരെ അതിശക്തമായ മഴ ആയിരിക്കും ഇരു കൗണ്ടികളിലും ലഭിക്കുക. ശക്തമായ മഴ ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണം ആയേക്കാം. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് യാത്രാ തടസ്സം ഉണ്ടായേക്കാം. അതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Discussion about this post

