ഡെറി: കൗണ്ടി ഡെറിയിൽ വാഹനങ്ങൾ ആക്രമിച്ച് കേടുപാടുകൾ വരുത്തുകയും തടയാൻ എത്തിയവരെ ആക്രമിക്കുകയും ചെയ്തയാൾക്കെതിരെ കേസ് എടുത്ത് പോലീസ്. 40 വയസ്സുള്ള വ്യക്തിയാണ് കേസിലെ പ്രതി. വ്യാഴാഴ്ച ആയിരുന്നു നഗരത്തിലെ സ്പെൻസർ റോഡ് മേഖലയിൽ ഇയാൾ ആക്രമണം നടത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇയാൾക്കെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്തി, ആക്രമണം, മോശമായ പെരുമാറ്റം, പോലീസിനെ ആക്രമിക്കൽ തുടങ്ങിയവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Discussion about this post

