കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങികിടക്കുകയായിരുന്ന 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 25 കാരി അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനെതിരെയാണ് വീണ്ടും കേസ് . പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് സ്നേഹ. ഭയം കാരണം പെൺകുട്ടി ആരോടും സംഭവം പറഞ്ഞില്ല. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് നടന്ന കൗൺസിലിംഗിനിടെ കുട്ടി വിവരം തുറന്നു പറയുകയായിരുന്നു .
സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതിന് ഉൾപ്പെടെ നാല് കേസുകളാണ് പ്രതിക്കെതിരെ ഉള്ളതെന്ന് പോലീസ് പറഞ്ഞു. ക്രിമിനൽ കേസിലും പ്രതിയാണ് സ്നേഹ . കഴിഞ്ഞ വർഷം 12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് സ്നേഹ അറസ്റ്റിലായത്. 15 വയസുള്ള ആൺകുട്ടിയെയും ലൈംഗികമായി ഉപയോഗിച്ച കേസിലെ പ്രതിയാണ് സ്നേഹ മെർലിൻ.

