ഡബ്ലിൻ: ബെൽഫാസ്റ്റിൽ നടപടി ആരംഭിച്ച് പോലീസ്. ചൊവ്വാഴ്ച നടന്ന അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. പ്രതികളിൽ ചിലരുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ജൂൺ ഒൻപതിന് ബെൽഫാസ്റ്റ് മേഖലയിൽ ആക്രമണങ്ങൾ നടത്തിയ പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട രണ്ട് പേരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Discussion about this post

