സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ പബ്ബിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞയാൾ അറസ്റ്റിൽ. ഏകദേശം 70 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
ഹോൾബോൺ സ്ട്രീറ്റിലെ കോണോളിയുടെ പബ്ബിന് നേരെയാണ് ആക്രമണം ഉണ്ടായത്. കവാടത്തിലേക്ക് 70 കാരൻ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഇതിന് പിന്നാലെ കവാടത്തിന് തീപിടിച്ചു. നിരവധി പേരാണ് പബ്ബിനകത്ത് സംഭവ സമയം ഉണ്ടായിരുന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ വ്യക്തിയെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

